Site iconSite icon Janayugom Online

ബിഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണമൊഴുക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ വനിതകളെ പാട്ടിലാക്കാന്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പണമൊഴുക്കുന്നു. ഏതുവിധേനയും അധികാരത്തില്‍ തുടരുക ലക്ഷ്യമിട്ടുള്ളതാണ് നിതീഷ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജനയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം വനിതകള്‍ക്ക് 10,000 രൂപ വീതം ഇന്നലെ വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി 75 ലക്ഷം വനിതകള്‍ക്ക് കഴിഞ്ഞയാഴ്ച 10,000 ഇതേ പദ്ധതിയിലൂടെ വിതരണം ചെയ്തിരുന്നു. ഇതോടെ പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടിയായി.

സ്ത്രീശാക്തികരണത്തിലുടെ വ്യവസായ വളര്‍ച്ച കൈവരിക്കുന്നതിനാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നതെന്ന് എന്‍ഡിഎ സര്‍ക്കാര്‍ അവകാശപ്പെട്ടു. ആകെ ഒരു കോടി എട്ട് ലക്ഷം അപേക്ഷയാണ് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്നവര്‍ക്ക് ഈമാസം എട്ടിന് തുക അനുവദിക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Exit mobile version