Site iconSite icon Janayugom Online

ബിഹാര്‍ സർക്കാർ രൂപീകരണത്തിൽ ചർച്ചകൾ പാളുന്നു; എൻഡിഎ യോഗം ഇന്ന്

ബിഹാര്‍ സർക്കാർ രൂപീകരണത്തിൽ ബിജെപി, ജെഡിയു ചർച്ചകൾ പാളുന്നു. ഇതിനെ തുടർന്ന് വിഷയങ്ങൾ ചർച്ചചെയ്യാൻ എൻഡിഎ യോഗം ഇന്ന് ചേരും. മന്ത്രി സ്ഥാനത്തിനായി ഘടക കക്ഷികൾ കൂടുതൽ അവകാശവാദം ഉന്നയിച്ചതോടെയാണ് ചർച്ചകൾ നീളൻ കാരണം. ബിജെപിയിൽ നിന്നും 15 മന്ത്രിമാരും ജെഡിയുവിൽ നിന്ന് 14 മന്ത്രിമാരും ഉണ്ടാകും.

എൽ ജെ പി, ആറ് എൽ എം എന്നിവർക്ക് മൂന്ന് വീതവും ജിതിൻ റാം മാഞ്ചിയുടെ എച്ച് എ എമ്മിന് ഒരു മന്ത്രിസ്ഥാനം എന്നിങ്ങനെയാണ് ബിജെപി നിർദേശം. എന്നാൽ ഇത് അംഗീകരിക്കാൻ മറ്റ് പാർട്ടികൾ തയ്യാറല്ല. ഏഴ് എംഎൽഎമാർക്ക് ഒരു മന്ത്രിയെന്ന ഫോർമുലയാണ് ബിജെപി സ്വീകരിച്ചത്. നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. അതേസമയം ലോക്‌ജനശക്തി പാർട്ടിക്ക് ഒരു ഉപമുഖ്യമന്ത്രി പദം നൽകാനും രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ബിജെപി നിലനിർത്താനും ധാരണയായി.

Exit mobile version