അനധികൃതമായി മണല്‍ ഖനനം നടത്തിയതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ കൈവിലങ്ങ് അണിയിച്ച് പൊലീസ്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. സ്ത്രീകളുടെ കൈകള്‍ പിന്നിലേക്ക് ചേര്‍ത്താണ് പൊലീസ് വിലങ്ങ് അണിയിച്ചത്. പ്രദേശത്ത് മണല്‍ ഖനനത്തിനായുള്ള ലേലം നടക്കുന്ന വേദിക്കരികിലാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്.
പൊലീസ് ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. അതേസമയം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഗ്രാമവാസികളാണ് ഇവരുടെ കൈകളില്‍ വിലങ്ങ് അണിയിച്ചത്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
English Summary:Bihar police arrest women protesting against illegal sand mining
You may also like this video