Site iconSite icon Janayugom Online

ഇസ്രയേലിൽ നിന്ന് മുങ്ങിയ ബി​ജു കു​ര്യ​ൻ തിരിച്ചെത്തി; പു​ണ്യസ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാന്‍ മാറിനിന്നതെന്ന് വിശദീകരണം

kozhikodekozhikode

ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ൾ പ​ഠി​ക്കു​ന്ന​തി​ന് കേ​ര​ള സ​ർ​ക്കാ​ർ ഇ​സ്രാ​യേലി​ലേ​ക്ക് അ​യ​ച്ച സം​ഘ​ത്തി​ൽനി​ന്ന് മു​ങ്ങിയ ഇരിട്ടി പേരട്ട സ്വദേശി ബി​ജു കു​ര്യ​ൻ നാ​ട്ടി​ൽ തിരിച്ചെത്തി. ​ഇന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇറങ്ങിയത്. ഇ​സ്രാ​യേ​ലി​ലെ പു​ണ്യ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ അ​യ​ച്ച സം​ഘ​ത്തി​ൽനി​ന്ന് വി​ട്ടുപോ​യ​തെ​ന്ന് ബി​ജു വിമാനത്താവളത്തില്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് കാ​ര്യം അ​റി​യി​ച്ചാ​ൽ അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്ന് ക​രു​തി​യാ​ണ് പ​റ​യാ​തെ പോ​യത്. പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വ​ള​രെ വേ​ഗം മ​ട​ങ്ങി​യെ​ത്താ​മെ​ന്നാ​ണ് ക​രു​തി​യ​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. മു​ങ്ങി എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​പ്പോ​ൾ വി​ഷ​മം തോ​ന്നി. ഫേ​സ്ബു​ക്കി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ന്ന വി​ഷ​മ​ത്തി​ലാ​ണ് സംഘത്തോടൊപ്പം ചേരാൻ‍ സാ​ധി​ക്കാ​തെ വ​ന്ന​ത്. അ​താ​ണ് സം​ഘ​ത്തോ​ടൊ​പ്പം തി​രി​കെ​യെ​ത്താ​ൻ തയ്യാറാകാതിരുന്നത്.
സ​ർ​ക്കാ​രി​നോ​ടും സം​ഘാം​ഗ​ങ്ങ​ളോ​ടും നി​ർ​വ്യാ​ജം മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ബി​ജു പറഞ്ഞു.

സ്വ​മേ​ധ​യാത​ന്നെ​യാ​ണ് തി​രി​കെ മ​ട​ങ്ങി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​രു ഏ​ജ​ൻ​സി​യും തന്നെ അ​ന്വേ​ഷി​ച്ചു വ​ന്നി​ല്ല. സ​ഹോ​ദ​ര​ൻ ടി​ക്ക​റ്റ് എ​ടു​ത്ത് അ​യ​ച്ചു ത​ന്നു. ആ​രെ​യും അ​റി​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു​പാ​ട് കൃ​ഷി​രീ​തി​ക​ൾ ഇ​സ്രാ​യേ​ലി​ൽനി​ന്ന് പ​ഠി​ച്ചു​വെ​ന്നും ബി​ജു വ്യക്തമാക്കി. ബി​ജു കു​ര്യ​ൻ പിന്നീട് ഇ​രി​ട്ടിയി​ലെ വീട്ടിലേക്കു പോയി. 

കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദർശന വേളയിലാണ് കണ്ണൂർ സ്വദേശിയായ ബിജു കുര്യനെ സംഘത്തിൽ നിന്നും കാണാതായത്. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന് വ്യക്തമായത്. ഇതേ തുടർന്ന് ബിജുവില്ലാതെ കർഷകരുടെ സംഘം 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Biju Kuryan, who miss­ing from Israel, returned; Expla­na­tion that he stayed away to vis­it holy places

You may also like this video

Exit mobile version