Site iconSite icon Janayugom Online

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണ്യാന്ത്യം

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണ്യാന്ത്യം. ചോറ്റുപാറ പെെലിക്കാനം ബ്ലാേക്ക് നമ്പർ
317, എം. രാജേഷ്(46) ആണ് മരിച്ചത്. ഇന്നലെ 11.30 ഓടെയാണ് തൂക്കുപാലം — രാമക്കല്‍മേട് റോഡിൽ മന്തിപ്പാറയിൽ വെ ച്ച് അപകടം നടന്നത്.

രാജേഷ് സഞ്ചരിച്ചിരുന്ന സ്ക്കൂട്ടി മുമ്പിൽ സഞ്ചരിച്ച ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ എതിരേ വന്ന ജീപ്പില്‍ ഇടിക്കുകയായിരുന്നു. റാേഡിൽ തെറിച്ചുവീണ രാജേഷിനെ ഉടൻ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കട്ടപ്പനയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചോറ്റുപാറ ആർപിഎം സ്കൂളിൽ മുൻ താല്കാലിക അദ്ധ്യാപകനായിരുന്നു പരേതൻ .   ഭാര്യ : അമ്പിളി . മക്കള്‍: ദേവ യാദവ്, ദേവ കൃഷ്ണ .

Eng­lish Sum­ma­ry: man lost life after bike hit on jeep
You may also like this video

Exit mobile version