ഓടിവന്ന കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. ചിതറ കോത്തല ചഞ്ചലത്തിൽ അനിൽകുമാറിന് (48) ആണ് പരുക്കേറ്റത്. ബൈക്കിൽ നിന്നു വീണാണ് അനിൽകുമാറിന് പരുക്കേറ്റത്. 15 ദിവസത്തിന് മുൻപ് ഇണ്ടവിളയിൽ തോട്ടിൽ വസ്ത്രം കഴുകാൻ നിന്ന വീട്ടമ്മയെ പന്നി ആക്രമിച്ചിരുന്നു. കുത്തേറ്റ് കൈക്ക് പരുക്കേറ്റ വീട്ടമ്മ ഇപ്പോഴും ചികിത്സയിലാണ്. ഗോവിന്ദമംഗലത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥനും മരുമകനും പരുക്കേറ്റ സംഭവമുണ്ടായതും അടുത്തിടെയാണ്.
കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

