റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് പ്രതികളെ പിടികൂടി. ഈമാസം അഞ്ചിനാണ് വെള്ളൂർ സ്വദേശിയുടെ ബൈക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും മോഷണം പോയത്. പരാതി പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികളായ പത്തനംതിട്ട കൂരംപാല സൗത്തിൽ ചാരുവിള സ്വദേശിയായ തെങ്ങുംവിള അഭിജിത്ത് (21), കൂരംപാല കടക്കാട് സ്വദേശി തെക്കേപുര ജിഷ്ണു വിജയൻ (19) എന്നിവരെ തൊട്ടടുത്ത ദിവസം പത്തനംതിട്ടയിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷണം; യുവാക്കള്‍ അറസ്റ്റില്‍

