Site iconSite icon Janayugom Online

കൈതപ്പൊയിലില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കൈതപ്പൊയിലില്‍ കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. താമരശേരി കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം ബൈക്കില്‍ സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം.

കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ കൈതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്താണ് സംഭവം. കാറില്‍ തട്ടി നിയന്ത്രണം തെറ്റി സ്‌കൂട്ടര്‍ കൊക്കയില്‍ പതിക്കുകയായിരുന്നു. 

Exit mobile version