പഞ്ഞിപ്പാലത്തിനുസമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്ക്. ഇന്നലെ ഉച്ചക്ക് രണ്ടിന് കുലശേഖമംഗലം ടോള്‍-പഞ്ഞിപ്പാലം റോഡില്‍ ചാണിപ്പാടത്തിന് സമീപമാണ് അപകടം ഉണ്ടായത്. കടകളില്‍ ബേക്കറി പലഹാരങ്ങള്‍ വ്യാപാരം നടത്തിയ ശേഷം ടോള്‍ ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്ന പള്ളിപ്രത്തുശ്ശേരി സ്വദേശിനി ലതിക വേണുഗോപാല്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും ടോളില്‍ നിന്നും മറവന്‍തുരുത്ത് ഭാഗത്തേക്ക് വരുകയായിരുന്ന മറവന്‍തുരുത്ത് പ്രസന്ന സദനത്തില്‍ ചന്ദ്രമോഹനന്റെ ബൈക്കും കൂട്ടിമുട്ടിയാണ് അപകടം സംഭവിച്ചത്. സാരമായി പരുക്കേറ്റ ചന്ദ്രമോഹനനെ (57) മറവന്‍തുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം പോലീസ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

