Site iconSite icon Janayugom Online

ബിൽക്കിസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപത്തതിനിടെ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയ പതിനൊന്ന് പ്രതികളെ ജയില്‍ മോചിതരാക്കിയതിനെതിരെ ബില്‍ക്കിസ് ബാനു നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ കെ.എം ജോജസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തത് ചോദ്യം ചെയ്ത് വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജികളും പരിഗണിക്കും.
പ്രതികളെ കൂട്ടത്തോടെ ജയില്‍ മോചിതരാക്കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ബില്‍ക്കിസ് ബാനു ഹര്‍ജിയില്‍ പറയുന്നു. കുറ്റവാളികളെ ഒരുമിച്ച് ജയില്‍ മോചിതരാക്കിയത് തന്നെയും കുടുംബത്തെയും മാനസികമായി തകര്‍ക്കുന്ന നടപടിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

2008ല്‍ മുംബൈ സിബിഐ കോടതിയാണ് 2002ലെ ഗുജറാത്ത് കലാപത്തതിനിടെ നടന്ന കൂട്ടബലാത്സംഗ കേസിലെ പ്രതികളായ 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ 15 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ എല്ലാവരെയും വിട്ടയയ്ക്കാമെന്ന് സമിതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഗോധ്ര സബ് ജയിലില്‍ നിന്നാണ് പ്രതികള്‍ മോചിതരായത്. 

Eng­lish Summary;Bilkis Banu case; The peti­tion against the release of the accused will be heard today

You may also like this video

Exit mobile version