Site iconSite icon Janayugom Online

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം:മരണസംഖ്യ 14 ആയി

മുംബൈ ഘട്കോപ്പറില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളിലേക്ക് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. 60ഓളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത് അവശിഷ്ടങ്ങൾക്കിടയിൽ നൂറോളം പേർ കുടുങ്ങി.

ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ബോർഡിന് 100 അടി ഉയരമുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്.

അപകടത്തിൽ മഹാരാഷ്ട്ര സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും പൊടിക്കാറ്റിലും ന​ഗരത്തിന്റെ വിവിധ മേഖലകളിൽ ബോർഡുകളും മേൽക്കൂരകളും തകർന്നുവീണു. പൊടിക്കാറ്റിൽ വലഞ്ഞ യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ ഗതാഗതം പലയിടത്തും സ്‌തംഭിച്ചു. ലോക്കൽ ട്രെയിനുകളും എയർപോർട്ട് സേവനങ്ങളും താൽക്കാലികമായി റദ്ദാക്കി. ബാന്ദ്ര, കുർള, ധാരാവി പ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടായി.

Eng­lish Summary:
Bill­board col­lapse acci­dent in Mum­bai: death toll ris­es to 14

You may also like this video:

Exit mobile version