Site iconSite icon Janayugom Online

ബീമാപള്ളി ഉറൂസിന് തുടക്കമായി

urusurus

പ്രസിദ്ധമായ ബീമാപള്ളി ഉറൂസിന് തുടക്കമായി. രാവിലെ നടന്ന പട്ടണ പ്രദക്ഷിണ ഘോഷയാത്രയ്ക്ക് ശേഷം 11 മണിക്ക് ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ അഹമ്മദ്ഖനി ഹാജി പള്ളി മിനാരങ്ങളിലേക്ക് പതാക ഉയർത്തിയതോടുകൂടി ഇക്കൊല്ലത്തെ ഉറൂസിന് തുടക്കമായി. ചീഫ് ഇമാം സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥന നടന്നു. ഇനിയുള്ള ദിവസങ്ങളിൽ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മത പ്രഭാഷണങ്ങൾ നടക്കും. ഇന്നു മുതൽ 25 വരെ നടക്കുന്ന ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് അവധി നൽകിയിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് ഇന്ന് അവധിയാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈഅവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: Bima­pal­li Urus has started

You may also like this video

YouTube video player
Exit mobile version