Site iconSite icon Janayugom Online

സിബിഐ ഇഡി തലവന്മാരുടെ കാലാവധി നീട്ടിയതിനെതിരെ രാജ്യസഭയില്‍ ഇടപെടല്‍ നടത്തി ബിനോയ് വിശ്വം എംപി

അധികാര ദുർവിനിയോഗത്തിന് വേണ്ടി സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളുടെ തലവന്മാരുടെ കാലാവധി നീട്ടിയത് എതിരെ ബിനോയ് വിശ്വം എംപി രാജ്യസഭയിൽ ഇടപെടൽ നടത്തി. 

ഭരണഘടനയുടെ ആർട്ടിക്കിൾ 123 ന്റെ ക്ലോസ് (2)0 യുടെ സബ് ക്ലോസ് a പ്രകാരമുള്ള നോട്ടീസ് ഓഫ് സ്റ്റാറ്റിയുട്ടറി റെസലൂഷൻ ബിനോയ് വിശ്വം മുന്നോട്ട് വച്ചു. ഈ മാസം 29 നു ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ഈ നീക്കം. 

മുൻപ് പെഗാഗസ് വിഷയത്തിൽ സഖാവ് ബിനോയ് വിശ്വം മുന്നോട്ട് വെച്ച ചോദ്യം തടയണം എന്നു കേന്ദ്രസർക്കാർ രാജ്യസഭ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.ഈ സംഭവത്തോടെ കേന്ദ്രസർക്കാർ വെട്ടിലാവുകയും പിന്നീടു കോടതി ഇടപെടലിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. 

Eng­lish Sum­ma­ry : Binoy Vish­wam against extend­ing CBI ED chiefs term

You may also like this video :

Exit mobile version