Site icon Janayugom Online

യാത്രക്കാരെ വലച്ച് വിസ്താര: അനുഭവം പങ്കുവച്ച് ബിനോയ് വിശ്വം എംപി

vistara

യാത്രക്കാരെ കയറ്റിയിരുത്തിയ ശേഷം അറിയിപ്പുകള്‍ പോലും കൃത്യസമയത്ത് നല്‍കാതെ വിസ്താരയുടെ എയര്‍വേയ്സ് യാത്രക്കാരെ വലച്ചു. പല തവണ ഇടപെട്ട ശേഷമായിരുന്നു റദ്ദാക്കിയെന്ന അറിയിപ്പു പോലും അധികൃതര്‍ നല്കിയതെന്ന് വിമാനത്തില്‍ പുറപ്പെടാനിരുന്ന സിപിഐ നേതാവ് ബിനോയ് വിശ്വം എംപി പറഞ്ഞു. വൈകി‍ട്ട് ഡല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് വിമാനത്തില്‍ ടിക്കറ്റെടുത്തത്. വിമാനത്തിലിരിക്കുന്ന യാത്രക്കാരോട് എന്താണ് സംഭവിക്കുന്നതെന്ന് അവർ അറിയിച്ചത് രണ്ടു മണിയോടെയാണിയിരുന്നു. എല്ലാവരെയും പുറത്തിറക്കി വിമാനത്തിൽ കരുതിയിരുന്ന ഭക്ഷണം നല്കിയപ്പോൾ മണി 3.15. ഇതെല്ലാമാണ് കാര്യക്ഷമതയുടെ പര്യായമായ സ്വകാര്യ മേഖലയിലെ അനുഭവമെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.

12 മണിക്കുള്ള വിസ്താര എയര്‍വേയ്സിന്റെ വിമാനമാണ് സുരക്ഷാ പരിശേധനകള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെല്ലാം കയറിക്കഴിഞ്ഞ് മൂന്നു മണിക്കൂറിനുശേഷം റദ്ദാക്കിയതായി അറിയിച്ചത്. 11 മണിയോടെ വിമാനത്തിനകത്തു കയറി പുറപ്പെടുന്നതും പ്രതീക്ഷിച്ചിരുന്ന യാത്രക്കാരോട് രണ്ടു മണിക്കാണ് യന്ത്രത്തകരാര്‍ കാരണം റദ്ദാക്കിയെന്ന അറിയിപ്പ് നല്കിയത്. അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് പകരം യാത്ര ഏര്‍പ്പെടുത്താമെന്ന അറിയിപ്പ് നല്കിയതാകട്ടെ പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞശേഷം.

Eng­lish Sum­ma­ry: Binoy Viswam MP shares his expe­ri­ence of tow­ing passengers

You may also like this video

Exit mobile version