Site iconSite icon Janayugom Online

ബിർഭും കൂട്ടകൊല: പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിനായി പെട്രോൾ കടത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറെ സിബിഐ അറസ്റ്റ് ചെയ്തു. ബോഗ്തുഴി ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് റിതൻ ഷെയ്ഖെന്ന ഓട്ടോ ഡ്രൈവറെ സിബിഐ അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇത് കൂടാതെ അറസ്റ്റിലായ മറ്റ് പ്രതികളും സാക്ഷികളും നൽകിയ മൊഴികളിലും ഇയാളുടെ പേര് ഉയർന്നുവന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂട്ടക്കൊലയ്ക്ക് ശേഷം റിതൻ ഒളിവിലായിരുന്നു. ഇയാൾ പകൽ സമയത്ത് ഒളിവിൽ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതോടെ കേസിൽ പുതുതായി ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ബംഗാൾ പൊലീസ് പ്രതി ചേർത്ത മറ്റ് 22 പേരെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish summary;Birbhum mas­sacre: Auto dri­ver arrest­ed for help­ing smug­gle petrol

You may also like this video;

Exit mobile version