ആട്ടിന്‍ കുട് പൊളിച്ച് പക്ഷി വളര്‍ത്തല്‍ ആരംഭിച്ചതോടെ നെടുങ്കണ്ടത്തെ യുവാവിന് വഴിയൊരുങ്ങിയത് പുതിയ ജീവിതം. 25 പരം വിവിധ ഇനത്തിലുള്ള പക്ഷികളും ഗിനിപന്നികളെയും നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശി പാലക്കോട്ടയില്‍ രാജേഷ് വളര്‍ത്തി വരുന്നു. വിനോദോപാധിയെന്ന നിലയില്‍ എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രണ്ട് ലൗബേര്‍ഡസ്‌കളെ കൊണ്ട് ആരംഭിച്ചത്. സൃഹൃത്ത് നല്‍കിയ രണ്ട് ആഫ്രിക്കന്‍ ലൗബേര്‍ഡ്‌സുകള്‍ എത്തിയതോടെയാണ് പക്ഷി വളര്‍ത്തല്‍ വിപുലികരിക്കുന്നതിന് തുടക്കമിട്ടത്.
ഇതോടെ അതുവരെ നടത്തി വന്നിരുന്ന ആടിനെ വളര്‍ത്തല്‍ നിര്‍ത്തി അവിടെ പക്ഷി കൂടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഇതാണ് പിന്നീട് ജീവിതവഴിത്തിരിവായി മാറിയത്. കോക്‌ടെയില്‍, ആഫ്രിക്കന്‍ ലൗബേര്‍ഡ്‌സ്, ജാവ, ബംഗാളി ഫിഞ്ചേഴ്‌സ്, വൈറ്റ് ഫിഞ്ചേഴ്‌സ്, ഡൈമണ്‍ഡോവ്, കോനൂര്‍ തുടങ്ങിയ നിരവധി ഇനങ്ങള്‍ രാജേഷിന്റെ പക്ഷി ശേഖരത്തിലുണ്ട്. നിയമപരമായി നടത്തുന്നതാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി പക്ഷികളെ വില്‍പ്പന നടത്തി വരുന്നു. 450 മൂതല്‍ 16,000 രൂപ വിലമതിക്കുന്ന വിവിധഇനം പക്ഷികളെയും കുഞ്ഞുങ്ങളേയും രാജേഷ് വില്‍ക്കുന്നുണ്ട്. യൂടൂബിന്റെ സഹായവും മറ്റ് സുഹൃത്തുകള്‍ നല്‍കിയ ഉപദേശവും പക്ഷി വളര്‍ത്തലിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. നെടുങ്കണ്ടത്തെ തുണിവ്യാപാരശാലയില്‍ ജോലിയ്ക്ക് രാജേഷ് പോകുന്നതിന് മുമ്പ് പക്ഷികളുടെ കാര്യങ്ങള്‍ നോക്കും.
പിന്നീട് പിതാവ് രാജന്‍, ഭാര്യ ഷെറിന്‍, മക്കള്‍ ആഷ്ബിന്‍, അഡോണ, ആഷ്മിയ എന്നിവരാണ് ഇവയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പക്ഷികളെ കൂടാതെ ഗിനിപന്നികള്‍, പൂച്ച, പട്ടി, കോഴി തുടങ്ങിയവയുടെ വില്‍പ്പനയും ഇതിനോടൊപ്പം രാജേഷ് നടത്തുന്നുണ്ട്. ഇവയുടെ വില്‍പ്പനയിലൂടെ നല്ലരീതിയിലുള്ള വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്.
English Summary: Bird breeding started with the demolition of the sheep pen: Rajesh’s success story
You may like this video also