പത്തനംതിട്ട തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികള്‍ പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. കളക്ടറുടെ നേതൃത്വത്തില്‍ നാളെ അവലോകന യോഗം ചേര്‍ന്ന് കള്ളിങ് അടക്കം തുടര്‍നടപടി സ്വീകരിക്കും.
English Summary:Bird flu confirmed in Pathanamthitta
You may also like this video