Site iconSite icon Janayugom Online

ദേശീയപാതക്കായി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്തു; വനം വകുപ്പ് കേസെടുക്കും

ദേശീയപാതക്കായി സ്ഥലമെടുപ്പിനിടെ മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഷെഡ്യൂള്‍ 4 ല്‍ പ്പെട്ട അമ്പതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം.

മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന്‍ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു. വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും മൊഴിയെടുക്കും.

Eng­lish sum­ma­ry; Birds died when trees were cut for high­ways; The for­est depart­ment will file a case

You may also like this video;

Exit mobile version