Site icon Janayugom Online

രാജ്യത്തെ ജനനനിരക്ക് കുറഞ്ഞു

രാജ്യത്തെ ജനനനിരക്ക് കുറയുന്നു. 2.2ല്‍ നിന്നും 2.0 ആയി ജനനനിരക്ക് കുറഞ്ഞതായി അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച് എസ്)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്ത്രീയ്ക്കുണ്ടാകുന്ന ശരാശരി കുട്ടികളുടെ എണ്ണമാണ് ആകെ ജനനനിരക്കായി (ടിഎഫ് ആര്‍) കണക്കാക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് ജനനനിരക്ക് 2.1ല്‍ കൂടുതലുള്ളത്. ബിഹാര്‍ (2.98), മേഘാലയ (2.91), ഉത്തര്‍പ്രദേശ്(2.35), ഝാര്‍ഖണ്ഡ് (2.26), മണിപ്പുര്‍(2.17) എന്നിങ്ങനെയാണ് കണക്ക്. 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 707 ജില്ലകളിലെ 6.37 ലക്ഷം കുടുംബങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.

ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 67 ശതമാനമായി ആയി ഉയര്‍ന്നു. എന്‍എഫ്എച്ച്എസിന്റെ നാലാമത് റിപ്പോര്‍ട്ടില്‍ ഇത് 54 ശതമാനമായിരുന്നു. ആശുപത്രികളില്‍ പ്രസവിക്കുന്നരുടെ എണ്ണം 79ല്‍ നിന്നും 89 ശതമാനമായി ഉയര്‍ന്നു. ഈ നിരക്ക് ഗ്രാമീണ മേഖലകളില്‍ 87 ശതമാനവും നഗര പ്രദേശങ്ങളില്‍ 94 ശതമാനവുമാണ്.

അരുണാചല്‍ പ്രദേശില്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അസം, ബിഹാര്‍, മേഘാലയ, ഛത്തീസ്ഗഢ്, നാഗാലാന്‍ഡ്, മണിപ്പുര്‍, യുപി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 10 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയ ജില്ലകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 70 ശതമാനം ജനനങ്ങളും നടന്നത് ആരോഗ്യകേന്ദ്രങ്ങളിലാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

Eng­lish summary;birthrates decline in country

You may also like this video;

Exit mobile version