Site iconSite icon Janayugom Online

ബിഷപ്പ് ഫ്രാങ്കോ കേസ്: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ബി ജി ഹരീന്ദ്രനാഥ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. പൊതുസമൂഹത്തിനാണ് നീതി നിഷേധിക്കപ്പെട്ടത്. പൂർണ വിശ്വാസത്തോടെയാണ് കേസ് ഏറ്റെടുക്കുന്നത്. അതിജീവിതയെ അവിശ്വസിച്ചിരിക്കുകയാണ് കോടതി. അവര്‍ക്ക് നീതി ലഭിക്കണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം കൂടി വരുന്ന സാഹചര്യത്തിൽ ഈ കേസിലെ വിധി ഒരു മാർഗരേഖയാവണമെന്നും ബി ജി ഹരീന്ദ്രനാഥ് പറഞ്ഞു. 2022 ജനുവരിയിൽ കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി തന്നെ തളർത്തിയെന്നും എന്നാൽ നീതിക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അതിജീവിത പറഞ്ഞിരുന്നു.
കേസില്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചതിൽ നന്ദിയെന്ന് അതിജീവിത പ്രതികരിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി. ആവശ്യപ്പെട്ട ആളെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചതെന്നും സിസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. 

Exit mobile version