നാഗാലാന്‍ഡിലും ത്രിപുരയിലും ഭരണത്തുടര്‍ച്ച ഉറപ്പിച്ച് ബിജെപി സഖ്യം. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടിക്കൊപ്പം സഖ്യം ചേരുന്നതിനും ബിജെപിയുമായി സഖ്യം ചേരുന്നതില്‍ ധാരണയായില്ല. ത്രിപുരയില്‍ ബിജെപി 32 സീറ്റുകളിലും സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. കഴിഞ്ഞതവണ നേടിയതിനേക്കാള്‍ ബിജെപിക്ക് നാല് സീറ്റുകള്‍ കുറഞ്ഞു. ഐപിഎഫ്ടിക്ക് ഏഴ് സിറ്റുകള്‍ നഷ്ടമായി. ഇടത്-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലും തിപ്ര മോത പാര്‍ട്ടി 13 സീറ്റുകളിലും വിജയം നേടി.
നാഗാലാന്‍ഡില്‍ എന്‍ഡിപിപി 26 സീറ്റുകളില്‍ വിജയിച്ചു. ബിജെപി 10 സീറ്റുകളിലും ജയം നേടി. കോണ്‍ഗ്രസ് ഇത്തവണ കനത്ത നഷ്ടത്തോടെ നാല് സീറ്റുകളില്‍ ഒതുങ്ങി. മേഘാലയയില്‍ 25 സീറ്റുകളുമായി കൊണ്‍റാഡ് സാംഗ്‌മ നയിക്കുന്ന എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 11 സീറ്റ് നേടിയ മുന്‍ സഖ്യകക്ഷി യുഡിപി രണ്ടാംസ്ഥാനത്തെത്തി. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകള്‍ നേടി.
മേഘാലയ
എന്‍പിപി 26
യുഡിപി 11
കോണ്‍ഗ്രസ് 5
തൃണമൂല്‍ 5
ബിജെപി 2
മറ്റുള്ളവര്‍ 10
നാഗാലാന്‍ഡ്
ബിജെപി+എന്‍ഡിപിപി 37
എന്‍പിഎഫ് 2
കോണ്‍ഗ്രസ് 0
മറ്റുള്ളവര്‍ 21
ത്രിപുര
ബിജെപി 33
കോണ്‍ഗ്രസ്, ഇടത് സഖ്യം 14
തിപ്ര മോത 13
English Summary;BJP alliance in Tripura and Nagaland, NPP in Meghalaya
You may also like this video