Site iconSite icon Janayugom Online

ഇവിഎം നിര്‍മ്മാണ കമ്പനിയായ ബിഇഎല്ലിലും അട്ടിമറി നടത്തി ബിജെപി

belbel

ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ (ഇവിഎം) നിര്‍മ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡില്‍ (ബിഇഎല്‍) ബിജെപി അനുകൂലികളെ ഡയറക്ടര്‍മാരായി തിരുകിക്കയറ്റി. ഇവിഎം സംവിധാനത്തില്‍ ക്രമക്കേട് നടത്താന്‍ സാധിക്കുമെന്ന ആരോപണം പ്രതിപക്ഷം അടക്കം ഉയര്‍ത്തുന്ന അവസരത്തിലാണ് സ്വതന്ത്ര ഡയറക്ടര്‍ പരിവേഷം ചാര്‍ത്തി നാല് ബിജെപി നേതാക്കളെ ഡയറക്ടര്‍മാരായി വാഴിച്ചിരിക്കുന്നത്. ബിജെപി രാജ്കോട്ട് ജില്ലാ പ്രസിഡന്റ് മന്‍സുഖ്ഭായ് ശ്യാംജിഭായ് കചാരിയയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇവിഎം പോലുള്ള രഹസ്യസ്വഭാവം പുലര്‍ത്തുന്ന യന്ത്രം നിര്‍മ്മിക്കുന്ന സ്ഥാപനത്തില്‍ ബിജെപി നേതാക്കള്‍ ഡയറക്ടര്‍മാരായി വരുന്നത് സ്വതന്ത്ര തെരഞ്ഞടുപ്പ് സംവിധാനത്തിന് ഗുരുതര വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.ഇവിഎം ചിപ്പുകളിലെ രഹസ്യ എൻക്രിപ്റ്റഡ് സോഴ്‌സ് കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് ബിഇഎല്‍. നേരത്തെ ഇവിഎമ്മില്‍ കൃത്രിമം നടക്കുന്നതായി ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയുടെ പ്രവർത്തനങ്ങളില്‍ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. 

ബിജെപി നേതാക്കളെ ഡയറക്ടര്‍മാര്‍ ആയി നിയമിച്ചത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് മുന്‍ കേന്ദ്ര സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥനുമായ ഇഎഎസ് ശര്‍മ്മ പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: BJP also sab­o­taged EVM man­u­fac­tur­ing com­pa­ny BEL

You may also like this video

Exit mobile version