Site icon Janayugom Online

ശബരിമലയില്‍ പോലീസ് എടുത്ത സമീപനമല്ല വിഴിഞ്ഞത്ത്; വിഴിഞ്ഞം സമരത്തില്‍ വര്‍ഗ്ഗീയത കലര്‍ത്താൻ ബിജെപി

വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമിച്ചവര്‍ക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ശബരിമലയില്‍ പോലീസ് എടുത്ത സമീപനമല്ല, വിഴിഞ്ഞത്ത് കണ്ടതെന്നാണ് സുരേന്ദ്രന്റെ ആരോപണം. കൂടാതെ വിഴിഞ്ഞത്ത് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ കോഴിക്കോട് പറയുഞ്ഞു.

സംഘര്‍ഷ സാധ്യത അറിഞ്ഞിട്ടും മുൻകരുതല്‍ എടുത്തില്ല. സര്‍ക്കാരിന്റേത് അഴകൊഴമ്പൻ സമീപനമാണ്. മന്ത്രി ആന്റണി രാജുിവിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. പദ്ധതി അട്ടിമറിക്കാൻ അദ്ദേഹം കൂട്ടുനില്‍ക്കുന്നു. ആന്റണി രാജുവിന്റെ സഹോദരനും കലാപത്തിന് പിന്നിലുണ്ട്. ജില്ലാ കളക്ടറും കമ്മിഷണറും കലാപത്തെ സഹായിക്കുന്ന രീതിയില്‍ ഇടപെടുന്നു. കൂടംകുളം സമരക്കാരും വിഴിഞ്ഞം സമരത്തിന് പിന്നിലുണ്ട്. എന്നിങ്ങനെ പോകുന്നു സുരേന്ദ്രന്റെ ആരോപണങ്ങള്‍. അതേസമയം പുനരധിവാസം സംബന്ധിച്ച് കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്നും സുരേന്ദ്രൻ പറയുന്നു.

ഇന്നലെ വിഴിഞ്ഞത്ത് പോലീസ് സംയമനം പാലിച്ചതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ സഹായിച്ചത്. ഈ സംയമനത്തെയാണ് വര്‍ഗ്ഗീയത കലര്‍ത്താൻ സുരേന്ദ്രൻ ഉപയോഗിക്കുന്നത്.

Eng­lish Sum­mery: BJP and K Suren­dran Try­ing to Mix Com­mu­nal Sen­ti­ments in Vizhin­jam Protest By Point­ing Out Sabari­mala Protest
You may also like this video

Exit mobile version