Site icon Janayugom Online

ഛത്തീസ്ഗഢില്‍ വിവാദ പ്രതിജ്ഞയുമായി ബിജെപിയും, വിഎച്ച്പിയും

മുസ്ലീം,ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കില്ലെന്ന പ്രതിജ്ഞയുമായി ബിജെപി-വിഎച്ച്പി നേതാക്കള്‍.ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ജഗദല്‍പൂര്‍ ജീല്ലയിലാണ് മുസ്ലീംങ്ങളെയും,ക്രിസ്ത്യാനികളെയും സാമൂഹ്യമായും,സാമ്പത്തികമായും ബഹിഷ്കരിക്കാന്‍ പ്രതിജഞയെടുത്തത്. നൂറു കണക്കിനാളുകള്‍ അണിനിരന്ന പ്രതിജ്ഞയു‍െ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുസ്ലീങ്ങളില്‍ നിന്നും, ക്രസ്ത്യാനികളില്‍ നിന്നും ഞങ്ങള്‍ ഹിന്ദുക്കല്‍ സാധനങ്ങള്‍ വാങ്ങില്ല. ഭൂമി വില്‍ക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല. മുസ്ലീം അല്ലെങ്കില്‍ ക്രിസ്ത്യന്‍ കടയുടമയില്‍ നിന്ന് ഞങ്ങള്‍ ഹിന്ദുക്കള്‍ സാധനങ്ങള്‍ വാങ്ങില്ല. ഹിന്ദുക്കളായ ഞങ്ങളുടെ ഭൂമി ഒരു മുസ്‌ലിംങ്ങള്‍ക്കോ ക്രിസ്ത്യാനിക്കോ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യില്ല. ഇതിനകം വാടകക്ക് നല്‍കിയ സ്ഥലങ്ങള്‍ ഞങ്ങള്‍ തിരികെ എടുക്കും.

ഞങ്ങള്‍ ഹിന്ദുക്കള്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒപ്പം പ്രവര്‍ത്തിക്കില്ല തുടങ്ങിയ പ്രതിജ്ഞയാണ് ചൊല്ലിയത്.ഛത്തീസ്ഗഡിലെ ബെമെതാരയിലെ ബിരാന്‍പൂര്‍ ഗ്രാമത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് വിഎച്ച്പിയുടെ നേതൃത്വത്തില്‍ പ്രതിജ്ഞ സംഘടിപ്പിച്ചത്.

Eng­lish Summary:BJP and VHP take con­tro­ver­sial pledge in Chhattisgarh

You may also like this video:

Exit mobile version