Site icon Janayugom Online

ബിജെപി അധികാരത്തിലെത്തിയത് പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചുകൊണ്ട്: ബിനോയ് വിശ്വം എം പി

binoy viswam

ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രതിപക്ഷ ഭിന്നത സൃഷ്ടിച്ചിട്ടെന്ന് സിപിഐ പാര്‍ലമെന്റ് ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. പ്രതിപക്ഷ സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്ന് കോര്‍പ്പറേറ്റുകള്‍ക്ക് വിടുപണി ചെയ്യുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കുന്ന ദിനം അകലെയല്ലെന്നും അദ്ദേഹം പറഞ്ഞു. റയില്‍വേയും ബാങ്കുകളുമുള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുന്ന കേന്ദ്ര നടപടിയെ ബിനോയ് വിശ്വം ധനകാര്യ ബില്ലിന്റെ ചര്‍‍ച്ചയില്‍ വിമര്‍ശിക്കുകയും ചെയ്തു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെയും അവകാശ സംരക്ഷണത്തിനായും ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിക്കവെ, രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന് കേന്ദ്രം എന്ത് പ്രാധാന്യമാണ് കല്‍പ്പിച്ചിട്ടുള്ളതെന്ന് ബിനോയ് വിശ്വം ആരാഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ തുടരുന്നതിനുശേഷവും ‘ആത്മനിര്‍ഭര്‍ ഭാരതി‘നെക്കുറിച്ച് ഊറ്റംകൊള്ളുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ സത്യത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു. രാജ്യത്തെ നിഷ്ക്രിയാസ്തി കൃത്രിമമായി വെട്ടിക്കുറക്കുന്നതിലൂടെ വന്‍ നഷ്ടമാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിവയ്ക്കുന്നത്. ധനകാര്യ ബില്ലില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Eng­lish Sum­ma­ry: BJP came to pow­er by divid­ing the Oppo­si­tion: Binoy Vish­wam MP

You may like this video also

Exit mobile version