ആര്‍ജെഡി നേതാവും,ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവ് ഹലോവീന്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നതിനു ശേഷം രൂക്ഷ വിമര്‍ശനവുമായി ബിജെപി.ഒരിക്കല്‍ ലാലു മഹാകുംഭമേളയെ അര്‍ത്ഥരഹിതമെന്നു പറഞ്ഞതിനെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുള്ളത്.
മകളും ആര്‍ജെഡി നേതാവുമായ രോഹിണി ആചാര്യയാണ് ലാലുവിന്റെ ഹാലോവീന്‍ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലാലു, തന്റെ കൊച്ചുമക്കള്‍ക്കൊപ്പം ഹാലോവീന്‍ ആഘോഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലാലു പ്രസാദ് ഹാലോവീന്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്

