Site icon Janayugom Online

കര്‍ണ്ണാടകത്തില്‍ അഴിമതിയില്‍മുങ്ങികുളിച്ച് ബിജെപിസര്‍ക്കാര്‍;കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍

ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലിരിക്കന്ന ഏക സംസ്ഥാനമായ കര്‍ണ്ണാടകത്തില്‍ അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണ്.ബൊമ്മെ സര്‍ക്കാരിനെതിരേ ജനരോക്ഷം ശക്തമാണ്,ഇത് എങ്ങനെ ബാധിക്കുമെന്ന പേടിയിലാണ് കേന്ദ്ര നേതൃത്വം.

ഇനി അധികാരം ദീര്‍ഘകാലത്തേക്ക് കൈവിട്ട് പോകുമോ എന്ന ഭയം ബിജെപിയെ അലട്ടുന്നുണ്ട്.യെഡിയൂരപ്പ പോയതോടെ സംഘടനയില്‍ നിയന്ത്രണങ്ങളൊന്നുമില്ലുെന്നു പാര്‍ട്ടി അണികളില്‍ നിന്നു തന്നെ അഭിപ്രായം ശക്തമാണ്.ഹിജാബ് വിവാദം കര്‍ണാടകത്തില്‍ തെല്ലൊന്നുമല്ല ബിജെപിയെ അലട്ടുന്നത്.

വലിയ വെല്ലുവിളികള്‍ ബിജെപിക്കുണ്ട് കര്‍ണാടകത്തില്‍. ആംആദ്മി പാര്‍ട്ടിയും അവരെ ഞെട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ 21ന് കര്‍ഷകര്‍ക്കായി രാഷ്ട്രീയ റാലി നടത്തി അരവിന്ദ് കെജ്രിവാളും സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. പ്രധാനമായും കര്‍ണാടകത്തിലെ അഴിമതിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളുടെ അഴിമതിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കോണ്‍ഗ്രസ് 20 ശതമാനം കമ്മീഷന്‍ വാങ്ങുമ്പോള്‍ ബിജെപി സര്‍ക്കാരില്‍ അത് നാല്‍പ്പത് ശതമാനമാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. കെജ്രിവാളിന്റെ ആരോപണം ബിജെപിയെ സംബന്ധിച്ച് കര്‍ണാടകത്തിലെ ഇപ്പോഴത്തെ ശാപമാണ്. തുടരെ അഴിമതികളാണ് ബിജെപി ഭരണത്തില്‍ നിന്ന് പുറത്തുവരുന്നത്. അഴിമതിയെ എങ്ങനെ പ്രതിരോധിക്കുമെന്ന് ബിജെപിക്ക് ഇപ്പോഴും അറിയില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് ഇതുവരെ സര്‍ക്കാരില്‍ പിടിമുറുക്കാന്‍ സാധിച്ചിട്ടില്ല. ഇത് മന്ത്രിമാര്‍ക്ക് എന്തും ചെയ്യാമെന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.

ഈശ്വരപ്പയുടെ കേസ് ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി ഉണ്ട്. ലിംഗായത്തുകള്‍ അടക്കം ഇതോടെ ബിജെപിക്ക് എതിരായി മാറിയിട്ടുണ്ട്. കര്‍ണാടകത്തിലെ മുസ്ലീങ്ങള്‍ ഒന്നായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഹിന്ദുക്കളുടെ വോട്ട് പൂര്‍ണമായും കിട്ടിയില്ലെങ്കില്‍ അതോടെ ബിജെപി തകര്‍ന്നടിയും. സര്‍ക്കാരില്‍ ഗുജറാത്ത് സ്റ്റൈല്‍ മേക്കാവറാണ് വേണ്ടതെന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തിരഞ്ഞെടുപ്പിന് 14 മാസം മുമ്പായിരുന്നു അടിമുടി മാറ്റമുണ്ടായത്. മുഖ്യമന്ത്രി വിജയ് രൂപാണി തന്നെ മാറി ഭൂപേന്ദര്‍ പട്ടേല്‍ വന്നു. എന്നാല്‍ ഇത്തരമൊരു മാറ്റത്തെ കര്‍ണാടകത്തില്‍ തള്ളിക്കളയാനാവില്ല.

കരാറുകാരുടെ സംഘടനയില്‍ നിന്ന് വന്ന അഴിമതികളുടെ പരാതികളെ കുറിച്ചാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ചര്‍ച്ചയാവുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കരാറുകള്‍ നല്‍കുന്നതിന് 40 ശതമാനം കമ്മീഷനാണ് മന്ത്രിമാര്‍ കൈപറ്റുന്നതെന്ന വെളിപ്പെടുത്തലുകളാണ് ബിജെപിയെ ആകെ പ്രതിരോധത്തിലാക്കിയത്. ഉഡുപ്പിയിലെ ലോഡ്ജില്‍ കരാറുകാരന്‍ ആത്മഹത്യ ചെയ്തതോടെ പ്രശ്‌നം വഷളായി. സന്തോഷ് പാട്ടീല്‍ എന്ന ഈ കരാറുകാരന്‍ ഈശ്വരപ്പയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ ആത്മഹത്യാ കുറിപ്പില്‍ നടത്തിയിരുന്നു.

നാല് കോടിയുടെ ബില്‍ മാറി കിട്ടാന്‍ ഈശ്വരപ്പ കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു പാട്ടീല്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഈശ്വരപ്പയ്ക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ലിംഗായത്ത് മഠത്തിന് വരെ മുപ്പത്ത് ശതമാനം കമ്മീഷന്‍ പ്രശ്‌നം നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ബൊമ്മെ സര്‍ക്കാരിലെ ലിംഗായത്ത് മന്ത്രിമാര്‍ ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. അതേസമയം ബിജെപി ഒറ്റയടിക്ക് ദുര്‍ബലമായതോടെ യെഡിയൂരപ്പ വീണ്ടും കളത്തില്‍ നിറഞ്ഞിരിക്കുകയാണ്. ലിംഗായത്തുകളുടെ പിന്തുണ നേടാന്‍ യെഡിയൂരപ്പ വേണമെന്നാണ് കേന്ദ്രത്തിന്റെയും നിലപാട്.

എന്നാല്‍ യെഡിയൂരപ്പ അവരുടെ വിളി കേട്ടിട്ടില്ല. ലിംഗായത്ത് മന്ത്രിമാര്‍ അടക്കം ഇടഞ്ഞ് നില്‍ക്കുന്നത് യെഡിയൂരപ്പയുടെ കൂടി നിര്‍ദേശത്തോടെയാണ്. മകന്റെ കാര്യത്തില്‍ വിലപേശലിന് യെഡിയൂരപ്പ ഈ സന്ദര്‍ഭം ഉപയോഗിച്ചേക്കും. എന്നാല്‍ കര്‍ണാടകത്തിലെ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് ഡി.കെ ശിവകുമാറിന്‍റെയും, സിദ്ധരാമയുടെയും നേതൃത്വത്തില്‍ ഇരു ഗ്രൂപ്പുകളായി പരസ്പരം പോരടിക്കുകയാണ്. ഇതിനിടെ മുതിര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രിയുമായ വീരപ്പമൊയ്ലി പ്രശാന്ത്കിഷോറിന്‍റെ സേവനവും ആവശ്യപ്പെട്ടിരക്കുകയാണ്. 

Eng­lish Sum­ma­ry: BJP govt immersed in cor­rup­tion in Kar­nata­ka; Con­gress group at war

You may also like this video:

Exit mobile version