Site iconSite icon Janayugom Online

നീക്കങ്ങള്‍ വേഗത്തിലാക്കി ബിജെപി; മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കും

ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയുമായി മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ബിജെപി നടത്തിക്കഴിഞ്ഞു. അടുത്ത ദിവസം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിന്‍ഡെ ഉപമുഖ്യമന്ത്രിയായേക്കും. ബിജെപി നേതൃയോഗം ദേശീയ ജനറല്‍ സെക്രട്ടറി സിടി രവിയുടെ അധ്യക്ഷതയില്‍ ചേരും. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഫട്നാവിസ് ഉടന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും.

വിമത എംഎല്‍എമാര്‍ ഇന്നലെ രാത്രി ഗോവയിലെത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിമതരുമായി കൂടിക്കാഴ്ച്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് ഫട്നാവിസ് ദേശീയ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്രമങ്ങളും ചര്‍ച്ചകളും പൂര്‍ത്തീകരിക്കാന്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് 106 എംഎല്‍എമാരാണ് ഉളളത്. 12 സ്വതന്ത്രരുടെയും 39 ശിവസേന വിമതരുടെയും പിന്തുണ ഉറപ്പിച്ച് അധികാരത്തിലെത്താനാണ് നീക്കം. കോണ്‍ഗ്രസിന് 44 അംഗങ്ങളും എന്‍സിപിക്ക് 53 അംഗങ്ങളുമാണ് ഉളളത്. ഉദ്ധവിനെ അനുകൂലിക്കുന്ന 16 ശിവസേന എംഎല്‍എമാരും ഉണ്ട്.

Eng­lish sum­ma­ry; BJP has speed­ed up the moves; Swear­ing-in may take place tomor­row in Maharashtra

You may also like this video;

Exit mobile version