Site icon Janayugom Online

ബിജെപി അവഗണന: ബിഡിജെഎസിൽ അതൃപ്തി

BDJS

ബിജെപി അവഗണനയിൽ ബിഡിജെഎസിൽ അതൃപ്തി. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഇത് പരസ്യമായി രേഖപ്പെടുത്തിയതിനെ തുടർന്ന് ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച നടത്തുവാൻ പാര്‍ട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിലെത്തി.
കേന്ദ്രം ഭരിക്കുന്ന മുന്നണിയിൽ തുടർന്നിട്ടും കാര്യമായ ഗുണം ലഭിക്കാത്തതാണ് ബിഡിജെഎസിനെ ചൊടിപ്പിക്കുന്നത്. സ്പൈസസ് ബോർഡ് ചെയർമാൻ, ഐടിഡിസി ഡയറക്ടർ എന്നീ സ്ഥാനങ്ങൾ ബിഡിജെഎസിന് നൽകിയിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞപ്പോൾ ഒഴിവാക്കി. ഇത് ലഭിക്കണമെന്നാവശ്യപ്പെട്ട് തുഷാർ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വവുമായി മുൻപ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 

തുഷാറിന് മത്സരിക്കാൻ താല്പര്യമുള്ള തൃശൂർ ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപി സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതും നേതൃത്വത്തെ ഞെട്ടിച്ചു. തുഷാറിനെ വേദിയിലിരുത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രഖ്യാപനം. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിലും ബിജെപി നേതൃത്വത്തിനെതിരെ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. അതേസമയം ജനാധിപത്യത്തെ മതാധിപത്യം കീഴ്പ്പെടുത്തുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളാനും കൊള്ളാനുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: BJP ignores: Dis­con­tent with BDJS

You may also like this video

Exit mobile version