തെലങ്കാനയില്‍ ബിജെപിക്ക് വന്‍തിരിച്ചടി.മുനുഗോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിയായിട്ടാണ് തിരിച്ചടിനേരിടേണ്ടിവന്നിരിക്കുന്നത്. പാർട്ടി നേതാക്കളായ കെ സ്വാമി ഗൗഡും ശ്രാവൺ ദാസോജുവും വെള്ളിയാഴ്ച ടിആർഎസിലേക്ക് മടങ്ങി. ടിആർഎസ് വർക്കിങ് പ്രസിഡന്റും സംസ്ഥാന മന്ത്രിയുമായ കെ ടി രാമറാവുവിന്റെ സാന്നിധ്യത്തിലാണ് ഗൗഡും ദാസോജുവും ടിആർഎസിൽ ചേർന്നത്.
നേരത്തെ ടിആർഎസിലായിരുന്നതിനാൽ ഇരുവരും. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനായിരുന്ന ഗൗഡ് 2020ൽ ടിആർഎസ് വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസിലായിരുന്ന ശേഷം രണ്ട് മാസം മുമ്പാണ് ദസോജു ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ പ്രവർത്തിക്കുന്നതിന് മുമ്പ് ദസോജു ടിആർഎസിലായിരുന്നു.
രണ്ട് ദിവസം മുമ്പ് ടിആർഎസ് മുൻ എംപിയും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവുമായ ബൂര നരസയ്യ ഗൗഡ് ടിആർഎസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.എന്നാൽ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്വാമി ഗൗഡും ശ്രാവൺ ദാസോജുവും ടിആർഎസിൽ ചേര്‍ന്നത് അടുത്തമാസം മൂന്നിന് നടക്കാനിരിക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടാണ്.
ഇതു ഭരണകക്ഷിയെ സഹായിച്ചേക്കും.ടിആർഎസിന്റെ കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടാൻ ബിജെപിയിൽ ചേർന്ന സിറ്റിങ് കോൺഗ്രസ് എംഎൽഎ കോമതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡി രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്.
English Summary:
BJP in Telangana again; Party leaders K Swamy Gowd and Shravan Dasoju join TRS
YOU may also like this video: