Site iconSite icon Janayugom Online

ദേശീയ പതാകയെ അപമാനിച്ച് ബിജെപി

ദേശീയ പതാകയെ അപമാനിച്ച് ബിജെപി. പാര്‍ട്ടിയുടെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരം പേട്ട ജംഗ്ഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയത്. കണ്ണൂരിലും സമാന സംഭവമുണ്ടായതായി പറയപ്പെടുന്നു.കണ്ണൂരിലും സമാന സംഭവമുണ്ടായി. 

കണ്ണൂര്‍ മുയിപ്രയില്‍ ബിജെപി കൊടിമരത്തില്‍ ദേശീയപതാക കെട്ടി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡങ്ങള്‍ ഉള്ളതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നത്.

Exit mobile version