Site icon Janayugom Online

ഇരുട്ടായാല്‍ സ്ത്രീകള്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് തനിച്ച് പോകരുതെന്ന് ബിജെപി നേതാവ്

ഉത്തർപ്രദേശിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് വെെകിട്ട് അഞ്ചിന് ശേഷം സ്ത്രീകൾ ഒറ്റയ്ക്കു പോകരുതെന്ന് ബിജെപി ദേശീയ വെെസ് പ്രസിഡന്റും ഉത്തരാഖണ്ഡ് മുൻ ഗവർണറുമായ ബേബി റാണി മൗര്യ . വാരാണസിയിലെ ബസാർദിഹയിൽ വാത്മീകി ദിനാചരണച്ചടങ്ങിനിടെയായിരുന്നു പ്രസംഗം. 

യുപിയിൽ സ്ഥിതിഗതികൾ ഏറെ മെച്ചപ്പെട്ടുവെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് പൊലീസ് സ്റ്റേഷനികളിലേക്ക് വെെകിട്ട് അഞ്ചിനു ശേഷം സ്ത്രീകൾ ഒറ്റയ്ക്കു പോകരുതെന്ന് റാണി മൗര്യ പറഞ്ഞത്. സ്റ്റേഷനിൽ വനിതാ ഓഫീസർമാരുണ്ടന്നതൊക്കെ ശരിയാണെങ്കിലും അടുത്ത ദിവസം അച്ഛനെയോ ഭർത്താവിനെയോ സഹോദരനെയോ കൂട്ടി പോകുന്നതായിരിക്കും ഉചിതമെന്നും നിർദ്ദേശിച്ചു. 

Eng­lish Sum­ma­ry : bjp leader asks women not to go to police sta­tions at night

You may also like this video :

Exit mobile version