കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധിയെ വിഷകന്യകയെന്ന് ബിജെപി. പാര്‍ട്ടി നേതാവും, കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസനഗൗഡ യത്‌നാല്‍ ആണ് സോണിയാഗാന്ധിയെ വിഷകന്യകയെന്നു വിളിച്ച് അധിക്ഷേപിച്ചത്.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിഷപ്പാമ്പ് എന്നു വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഖേദം പ്രകടിപ്പിച്ചു.
English Summary: BJP leader called Sonia Gandhi a poisonous virgin
You may also like this video: