Site icon Janayugom Online

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞു വീണ് മരിച്ചു

കര്‍ണാടകയില്‍ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധഇക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു ശിവമൊഗയിലെ ബിജെപി പ്രതിഷേധത്തിനിടെയാണ് സംഭവം. മുൻ എംഎൽസി എം ബി ഭാനുപ്രകാശ് ആണ് മരിച്ചത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജില്ലാ യൂണിറ്റ് പ്രസിഡൻ്റ് തുടങ്ങി വിവിധ സ്ഥാനങ്ങളിൽ ഭാനുപ്രകാശ് പ്രവർത്തിച്ചിട്ടുണ്ട്. കർണാടക ബിജെപിയിലെ ബ്രാഹ്മണ മുഖമായിരുന്ന അദ്ദേഹം മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി നല്ല അടുപ്പത്തിലായിരുന്നു.

ശിവമൊഗയിലെ സീനപ്പ ഷെട്ടി സർക്കിളിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഭാനുപ്രകാശ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ധനവില കൂട്ടിയതിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.

Eng­lish Summary:
BJP leader col­laps­es and dies while protest­ing fuel price hike in Karnataka

You may also like this video:

Exit mobile version