Site iconSite icon Janayugom Online

കോണ്‍ഗ്രസ് നേതാക്കളെ വധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബിജെപി നേതാവ് ഈശ്വരപ്പ

eswarappaeswarappa

കോണ്‍ഗ്രസ് എംപി ഡി കെ സുരേഷിനെയും എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയെയും വധിക്കാന്‍ നിയമം വേണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ. ഇന്ത്യയെ വിഭജിക്കണമെന്നാവശ്യപ്പെട്ട ഇരുനേതാക്കളും രാജ്യദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു.

‘വിവിധ പൊതുയോഗങ്ങളിലൂടെ അവര്‍ ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ്. ഡി കെ സുരേഷും വിനയ് കുല്‍ക്കര്‍ണിയും രാജ്യദ്രോഹികളാണെന്ന് നരേന്ദ്ര മോദിയെ അറിയിക്കാന്‍ ഞാനാഗ്രഹിക്കുന്നു. രാജ്യത്തെ വിഭജിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരെ വെടിവച്ചു കൊല്ലാന്‍ നിയമമുണ്ടാക്കണമെന്ന് ഞാന്‍ നിര്‍ദേശിക്കുന്നു’, ഈശ്വരപ്പ പറഞ്ഞു. പ്രസംഗത്തിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്.

‘കെ എസ് ഈശ്വരപ്പയെ പൊതുസ്ഥലത്തിട്ട് തല്ലിക്കൊല്ലണമെന്ന് ഞാന്‍ ആവശ്യപ്പെട്ടാല്‍ ബംഗളൂരു പൊലീസ് എന്നെ അറസ്റ്റ് ചെയ്യുമായിരുന്നു. പക്ഷെ ഡി കെ സുരേഷിനെ കൊല്ലണമെന്ന് ഈശ്വരപ്പ പറഞ്ഞാല്‍ ഒരു നടപടിയും എടുക്കില്ല. അധികാരത്തിനനുസരിച്ചാണ് നിയമം നടപ്പിലാക്കുന്നത്’, സാമൂഹ്യപ്രവര്‍ത്തക കവിതാ റെഡ്ഡി എക്‌സില്‍ കുറിച്ചു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അനീതി തുടര്‍ന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് പ്രത്യേകരാജ്യം ആവശ്യപ്പെടേണ്ടി വരുമെന്ന് ഡി കെ സുരേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലാന്‍ നിയമം വേണമെന്ന ഈശ്വരപ്പയുടെ പ്രസ്താവന.

Eng­lish Sum­ma­ry: BJP leader Esh­warap­pa wants a law to kill Con­gress leaders

You may also like this video

Exit mobile version