Site icon Janayugom Online

നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാവിന് പിഴ ശിക്ഷ

നിരോധനാജ്ഞ ലംഘിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ സംഗീത് സോം കുറ്റക്കാരനെന്ന് ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലാ കോടതി. സംഗീത് സോമിന് 800 രൂപ പിഴ ശിക്ഷ വിധിച്ചു. 2015ല്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച്‌ മുഹമ്മദ് അഖ്‌ലാഖിനെ ആള്‍കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ നിരോധനാജ്ഞ ലംഘിച്ച് സമ്മേളനം നടത്തിയതിനാണ് സംഗീത് സോമിനെതിരെ കേസെടുത്തത്.

ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ നടന്ന സമ്മേളനത്തില്‍ സംഗീത് സോമിന്റെ നേതൃത്വത്തില്‍ അഞ്ഞൂറോളം വരുന്ന ജനകൂട്ടം മുദ്രാവാക്യം വിളിക്കുകയായിരുന്നു. സര്‍ധാനയിലെ മുന്‍ എംഎല്‍എയായിരുന്ന സോമിനെതിരെ 2015 ഡിസംബറിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

Eng­lish Sum­ma­ry: BJP leader fined for vio­lat­ing ban
You may also like this video

Exit mobile version