ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം കരുതണമെന്ന പ്രകോപനപരമായ ആഹ്വാനവുമായി പശ്ചിമബംഗാളിലെ മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ്.ഹിന്ദുക്കള്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഒരു ആയുധം കുരുതുന്നില്ല. എന്തെങ്കിലും സംഭവിക്കുമ്പോള്‍ പൊലീസിനെ വിളിക്കുന്നു.
പൊലീസ് ഒരിക്കലും നിങ്ങളെസഹായിക്കില്ലെന്നും ബിജെപി നേതാവ് പറയുന്നു. ദിലീപ് ഘോഷ് ബിജെപിയുടെ മുന്‍ പശ്ചിമബംഗാള്‍ ഘടകം പ്രസിഡന്റ്കൂടിയാണ്.മുര്‍ഷിദാബാദില്‍ അടുത്തു നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിലാണ് പരാമര്‍ശം .ബംഗാളിൽ മുമ്പ് രാമനവമി ആഘോഷങ്ങൾ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ സംഘടിച്ചാലാണ് ശക്തിയെന്ന് ഹിന്ദുക്കൾ മനസ്സിലാക്കിയതോടെ വലിയ ആഘോഷമായി. ദൈവങ്ങൾപോലും ദുർബലർക്കൊപ്പം നിൽക്കില്ല അദ്ദേഹം പറയുന്നു

