Site iconSite icon Janayugom Online

ദസറയ്ക്ക് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ബിജെപി നേതാവ്

മുഡ സൈറ്റ് അനുവദിച്ച കേസില്‍ ആരോപണങ്ങള്‍ നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ദസറയ്ക്ക് ശേഷം രാജിവച്ചേക്കുമെന്ന് കര്‍ണാട
ക ബിജെപി അദ്ധ്യക്ഷന്‍ ബിവൈ വിജയേന്ദ്ര.അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സാധ്യതകള്‍ പ്രവചിച്ച ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി കോണ്‍ഗ്രസ്സിന്‍റെ അവസാന നാളുകള്‍ അടുത്തെന്നും 2028ലെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്ശേഷം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയത്.എല്ലാ ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി താന്‍ മുഖ്യമന്ത്രിയായി തുടരുമെന്ന് പറയുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്.അദ്ദേഹം വളരെ മോശപ്പെട്ട അവസ്ഥയിലാണ്.ഒരു വശത്ത് മന്ത്രിമാര്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുമെന്ന് പറയുമ്പോള്‍ മറുവശത്ത് സിദ്ധരാമയ്യ മുതിര്‍ന്ന മന്ത്രി സതീഷ് ജാര്‍ക്കിഹോളിയെ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുകയാണെന്നും വിജയേന്ദ്ര പറഞ്ഞു.

മൈസൂരിലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം സിദ്ധരാമയ്യ ഉറപ്പായും രാജിവയ്ക്കുമെന്നും പറഞ്ഞു.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള നമ്മുടെ പദയാത്ര അവസാനിച്ചപ്പോള്‍ തന്നെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞു.ഞാന്‍ ഒരു രാഷ്ട്രീയ പ്രസ്താവന നടത്തുന്നില്ല.ഈ ദസറ സമയത്ത് ഞാന്‍ പറയുകയാണ് മുഖ്യമന്ത്രി എപ്പോള്‍ വേണമെങ്കിലും രാജിവയ്ക്കാം.അത്തരമൊരു സാഹചര്യം വന്നിരിക്കുകയാണെന്നും വിജയേന്ദ്ര പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാജി സംബന്ധിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡില്‍ ചര്‍ച്ച നടക്കുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version