Site iconSite icon Janayugom Online

സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ്‌ ഗോപി

കൊൽക്കത്ത സത്യജിത്‌ റേ ഫിലിം ആന്റ്‌ ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവിയേറ്റെടുക്കുെമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ്‌ ഗോപി. തൃശൂർ ലോക്‌സഭാ സീറ്റിൽ മത്സരിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ തീരുമാനത്തോട്‌ എതിര്‍ത്ത് നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.

ഇതിന് പിന്നാലെയാണ് സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ്‌ ഗോപി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ചുമതലയേറ്റെടുക്കും എന്നറിയിച്ചത്‌. ശമ്പളവും മറ്റ്‌ ആനുകൂല്യവും കൈപ്പറ്റില്ലെന്നും രാഷ്‌ട്രീയത്തിൽ തുടരുമെന്നും കുറിപ്പിൽ വ്യക്തമാക്കി.

Eng­lish Sum­ma­ry: bjp leader Suresh Gopi will take over the post of pres­i­dent of Satya­jit Ray Film Institute
You may also like this video

Exit mobile version