Site iconSite icon Janayugom Online

ആക്രി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി തട്ടി; പാലക്കാട്‌ ബിജെപി നേതാവും ഭാര്യയും അറസ്റ്റിൽ

ബംഗളൂരുവിലുള്ള അടച്ചുപൂട്ടിയ പഞ്ചസാര ഫാക്‌ടറിയുടെ ഉപകരണങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ മറവിൽ മൂന്നരകോടി തട്ടിയെടുത്ത ബിജെപി നേതാവും ഭാര്യയും അറസ്‌റ്റിൽ. ബിജെപി നേതാവും ആർഎസ്‌എസ്‌ മുൻ ദേശീയ നേതാവുമായ തൃത്താല ഞാങ്ങാട്ടിരി മേലേടത്ത്‌ വീട്ടിൽ കെ സി കണ്ണനും (60), ഭാര്യ ജീജാ ബായ്‌ (48) യും ആണ്‌ അറസ്‌റ്റിലായത്‌.

ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എൻഎസ്‌സിഎൽ മൾട്ടി നാഷണൽ കമ്പനിയുടെ ഉടമ എബിവിപി മുൻ ദേശീയ നേതാവായ ആന്ധ്രപ്രദേശ്‌ കടപ്പ സ്വദേശി പ്രഭാകർ റാവുവാണ്‌. കമ്പനി പൂട്ടിയപ്പോൾ സ്‌ക്രാപ്‌ വിറ്റഴിച്ചു തരാമെന്നുപറഞ്ഞ്‌ പാർടി ബന്ധം ഉപയോഗപ്പെടുത്തി ഇവർ പ്രഭാകർ റാവുവുമായി 17 കോടിയുടെ കരാറിലേർപ്പെട്ടു. ഈ കരാർ കാണിച്ച്‌ സ്‌ക്രാപ്പ്‌ തരാമെന്ന്‌ പറഞ്ഞ്‌ ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയിൽനിന്ന്‌ അഡ്വാൻസായി മൂന്നരക്കോടി വാങ്ങി. എന്നാൽ സ്‌ക്രാപ്‌ നൽകുകയോ പണം മടക്കി കൊടുക്കുകയോ ചെയ്‌തില്ല. തുടർന്ന്‌ മധുസൂദന റെഡ്ഡി 2023 സെപ്‌തംബർ 30ന്‌ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Eng­lish Sum­ma­ry: bjp leader wife arrest three crores stolen scarp
You may also like this video

Exit mobile version