Site iconSite icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ ബിജെപി നേതാവിന്റെ ഭീഷിണി; നരേന്ദ്രമോഡിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അറിയുമെന്ന്

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വോട്ട് ചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെര‍ഞ്ഞെടുപ്പിനുശേഷം ഓഫീസിലിരിക്കാനോ,ജോലി ചെയ്യാനോ അവകാശമില്ലെന്ന രാജസ്ഥാനിലെ മുന്‍ ബിജെപി എംപി സന്തോഷ് അഹ് ലാവത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ മനസിലാക്കി പെരുമാറണം. അല്ലെങ്കില്‍ ബാഗ് പാക്ക് ചെയ്തോളു. അഞ്ചുവര്‍ഷത്തേക്ക് നിങ്ങളെ മണ്ഡലത്തില്‍ പ്രവേശിപ്പിക്കില്ല.

നരേന്ദ്രമോഡിക്ക് വോട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്ക് സൂരജ്ഗഢിലെ ഒരു സര്‍ക്കാര്‍ ഓഫീസിലും ജോലി ചെയ്യാന്‍ അവകാശമില്ല അഹ്ലാവത് പറഞ്ഞു. കഴിഞ്ഞ ദിവസം സൂരജ് ഗഢില്‍ നടന്ന യോഗത്തില്‍ സംസാരിക്കുമ്പാഴാണ് ജുന്‍ജുനില്‍ നിന്നള്ള മുന്‍ വനിതാ എംപിയുടെ വിവാദ പരാമര്‍ശം

Eng­lish Summary:
BJP lead­er’s threats against gov­ern­ment employ­ees; If you don’t vote for Naren­dra Modi, you will know

You may also like this video:

Exit mobile version