Site icon Janayugom Online

ഉത്തരാഖണ്ഡില്‍ ബിജെപി മുന്നില്‍; തൊട്ടുപിന്നില്‍ കോണ്‍ഗ്രസ്

വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഉത്തരാഖണ്ഡില്‍ 27 സീറ്റുകളില്‍ ലീഡ് ചെയ്ത് ബിജെപി മുന്നിലാണ്. 22 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍കുന്നത്. 50 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്ത് വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആദ്യ ഘട്ടത്തില്‍ ഇവിടെ കോണ്‍ഗ്രസാണ് മുന്നിട്ട് നിന്നത്. ഒരു സീറ്റില്‍ ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടുനിന്നിരുന്നു. എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നല്‍കിയത്. എതിർ കക്ഷികളിലെ പടലപ്പിണക്കത്തിലാണ് ബിജെപിയും കോൺഗ്രസും ഒരുപോലെ പ്രതീക്ഷ വെക്കുന്നത്. 

70 അംഗ നിയമസഭയിൽ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബിജെപി അവതരിപ്പിച്ചത്. എന്നാൽ, നിലവിലെ 53 ഭരണകക്ഷി എംഎൽഎമാരിൽ 14 പേർ കോൺഗ്രസ് വിട്ടുവന്നവരാണ്. മുൻ മുഖ്യമന്ത്രി ഹരീഷ് സിങ് റാവത്ത് കോൺഗ്രസിനുള്ളില്‍ നിന്നാണ് പോരാട്ടം തുടരുന്നു. പാർട്ടിക്കകത്തെ രൂക്ഷമായ ചേരിപ്പോരുകൾക്കിടെയാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആം ആദ്മി പാർട്ടിയും മത്സരരംഗത്ത് സജീവമാണ്. 

Eng­lish Summary;BJP leads in Uttarakhand
You may also like this video

Exit mobile version