Site iconSite icon Janayugom Online

കരണ്‍പൂരില്‍ ബിജെപി മന്ത്രിക്ക് തോല്‍വി

bjpbjp

രാജസ്ഥാനിലെ കരണ്‍പൂര്‍ നിയമസഭ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത പരാജയം. മന്ത്രി സുരേന്ദ്രപാല്‍ സിങ് പരാജയപ്പെട്ടു. 12,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രൂപീന്ദര്‍ സിങ് കൂന്നര്‍ വിജയം നേടി.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ഗുര്‍മീത് സിങ് കൂന്നര്‍ മരിച്ചതിനെത്തുടര്‍ന്നാണ് കരണ്‍പൂരില്‍ വോട്ടെടുപ്പ് മാറ്റിവെച്ചത്. ഗുര്‍മീതിന്റെ മകന്‍ രൂപീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു.
അതേസമയം ബിജെപി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രപാല്‍ സിങ്ങിനെ നിയമസഭാംഗമാകുന്നതിന് മുമ്പുതന്നെ മന്ത്രിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ഇത് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. വിജയത്തോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 70 ആയി ഉയര്‍ന്നു. ബിജെപിക്ക് 115 എംഎല്‍എമാരുണ്ട്.

Eng­lish Sum­ma­ry: BJP min­is­ter defeat­ed in Karanpur

You may also like this video

Exit mobile version