ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായി മിലിന്ദ് നായിക് രാജിവച്ചു. മന്ത്രിയുടെ ഓഫീസില്‍ വച്ച് ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജിവച്ചത്. കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാന്‍ നായിക് രാജി സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മിലിന്ദിന്റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
കാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിൽ നായികിന് പങ്കുണ്ടെന്ന് കോൺഗ്രസ് ഗോവ അധ്യക്ഷൻ ഗിരീഷ് ചോദങ്കർ മാസങ്ങൾക്ക് മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. നായിക്കിനെതിരായ കോൺഗ്രസ് നൽകിയ തെളിവുകൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗത്ത് ഗോവയിലെ മോർമുഗോ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ നായിക് മൂന്നു തവണ നിയമസഭയിൽ എത്തിയിട്ടുണ്ട്. 2012ൽ വൈദ്യുതി, ഭവന വകുപ്പ് മന്ത്രിയുമായിരുന്നു.
English Summary: BJP minister resigns over s ex allegations
You may like this video also