Site iconSite icon Janayugom Online

മദ്രസകള്‍ നിരോധിക്കണമെന്ന് ബിജെപി എംഎല്‍എ

കര്‍ണാടകയില്‍ മദ്രസകള്‍ നിരോധിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സമീപിച്ച് ബിജെപി എംഎല്‍എ രേണുകാചാര്യ. മദ്രസകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ സന്ദേശമാണെന്ന് ആരോപിച്ചാണ് എംഎല്‍എയുടെ ആവശ്യം. മദ്രസകള്‍ നിരോധിക്കുകയോ സിലബസ് പരിഷ്‌കരിക്കുകയോ ചെയണമെന്ന് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അതേ സിലബസ് തന്നെ പിന്തുടരുകയാണെങ്കില്‍ മാത്രം മദ്രസകള്‍ അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദു കുട്ടികളും ക്രിസ്ത്യന്‍ കുട്ടികളും പഠിക്കുന്നത് മാത്രം മദ്രസകളിലും പഠിപ്പിച്ചാല്‍ മതിയെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയാണ് രേണുകാചാര്യ. 

Eng­lish Summary:BJP MLA calls for ban on madrassas
You may also like this video

Exit mobile version