Site iconSite icon Janayugom Online

പ്രതിഷേധിക്കാന്‍ പശുവുമായി ബിജെപി എംഎല്‍എ നിയമസഭയിലേക്ക്: ഒടുവില്‍ ഗോമാതാവും കൈവിട്ടു, വൈറല്‍ വീഡിയോ

MLAMLA

പ്രതിഷേധിക്കാന്‍ പശുവുമായി നിയമസഭയിലേക്ക് പോകുകയായിരുന്ന ബിജെപി എംഎൽഎയെ വിട്ട് ഓടുന്ന പശുവിന്റെ വീഡിയോ വൈറലായി. രാജസ്ഥാനിലെ പുഷ്‌കർ മണ്ഡലത്തിലെ ബിജെപി എംഎൽഎ സുരേഷ് റാവത്താണ് പ്രതിഷേധിക്കാന്‍ പശുവുമായി പോയത്. ഇടയ്ക്കുവെച്ച് ചാനലുകളോട് പ്രതികരിക്കാന്‍ നില്‍ക്കവെ എംഎല്‍എ പശുവിനെ കെട്ടിയ കയര്‍ അടുത്തുനിന്ന ചെറുപ്പക്കാര്‍ക്ക് കൈമാറുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് അല്‍പ്പസമയം അവിടെ നിന്നെങ്കിലും ഇവരുടെ കൈവിട്ട് പശു ഓടിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. കന്നുകാലികളിൽ ലംപി രോഗം പടരുന്നതിൽ പ്രതിഷേധിച്ചാണ് എംഎല്‍എ പശുവുമായി നിയമസഭയിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: BJP MLA goes to assem­bly with cow to protest: Final­ly BJP MLA Goma­ta also gave up, viral video

You may like this video also

Exit mobile version