Site iconSite icon Janayugom Online

പീഡനക്കേസില്‍ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം തടവ്

ഒമ്പത് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ രാംദുലാര്‍ ഗോണ്ടിന് 25 വര്‍ഷം തടവ്. പ്രതി കുറ്റക്കാരനാണെന്ന് ഈ മാസം 12 ന് എംപി/എംഎല്‍എ കോടതി വിധിച്ചിരുന്നു. യുപിയിലെ സോന്‍ഭദ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.

2014 ല്‍ നടന്ന ബലാത്സംഗക്കേസില്‍ എംപി/എംഎല്‍എ കോടതി ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ഇഹ്‌സാനുല്ലാ ഖാനാണ് ശിക്ഷ വിധിച്ചത്. പത്തുലക്ഷം രൂപ പിഴയും അടയ്ക്കണം. ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ഗോണ്ട്.

2014 നവംബര്‍ നാലിന് സംഭവം നടക്കുമ്പോള്‍ എംഎല്‍എയുടെ ഭാര്യ സൂർതൻ ദേവി ഗ്രാമമുഖ്യയായിരുന്നു. ഒരു വർഷത്തിലേറെയായി രാംദുലാര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് 15 കാരി 2014ൽ സഹോദരനോട്‌ വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മയോര്‍പൂര്‍ പൊലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. അന്ന് രാംദുലാര്‍ എംഎല്‍എ ആയിരുന്നില്ല. പോക്‌സോ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുമ്പോഴാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് കേസ് എംപി എംഎല്‍എ കോടതിയിലേക്ക് മാറ്റി.

Eng­lish Sum­ma­ry: BJP MLA jailed for 25 years in poc­so case
You may also like this video

Exit mobile version