ത്രിപുരയില്‍ ബിജെപി എംഎല്‍എ കൂടി രാജിവച്ചു. തിപ്ര മോതയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബിജെപി എംഎൽഎ ബർബ മോഹൻ രാജിവച്ചത്. ഇയാള്‍ ബിജെപി അംഗത്വവും രാജിവച്ചിട്ടുണ്ട്.
നിലവിലെ നിയമസഭയുടെ കാലാവധി ഉടൻ അവസാനിക്കാൻ ഇരിക്കെയാണ് ബിജെപിയില്‍ നിന്നും മറ്റൊരു എംഎല്‍എ കൂടെ രാജിവച്ചിരിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കർ രത്തൻ ചക്രവർത്തിക്കാണ് ബർബ മോഹൻ രാജിക്കത്ത് സമര്‍പ്പിച്ചത്. ബർബ മോഹൻ രാജിവച്ചെങ്കിലും മണിക് സാഹയുടെ നേതൃത്വത്തിലുള്ള സർക്കാരിന് നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. ബിജെപിക്ക് 35 എംഎൽഎമാരുള്ളപ്പോൾ സഖ്യകക്ഷിയായ ഐപിഎഫ്‌ടിക്ക് ഏഴ് എംഎൽഎമാരാണുള്ളത്. പ്രതിപക്ഷമായ സിപിഎമ്മിന് 15 എംഎൽഎമാരും കോൺഗ്രസിന് ഒരു എംഎൽഎയുമുണ്ട്.
English Summary: BJP MLA quits the party in Tripura
You may like this video also