Site iconSite icon Janayugom Online

വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ

വിഭജന കാലത്ത് ആര്‍എസ്എസുകാര്‍ മുസ്ലീങ്ങളെക്കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് പാകിസ്ഥാനില്‍ ഹിന്ദുക്കളെകൊല്ലുന്നത് നിര്‍ത്തിയതെന്ന പരാമര്‍ശവുമായി ഹരിയാനയിലെ ബിജെപി എംഎല്‍എ ഫതഹബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കിഷന്‍ലാല്‍ മിദ്ദ.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് തന്റെ പൂര്‍വികരുടെ വേരുകളുള്ളത്. വിഭജന സമയത്ത് ആ ഭാഗത്ത് നിന്ന് (പാകിസ്ഥാന്‍), ഈ ഭാഗത്തേക്ക് (ഇന്ത്യ) കുടിയേറാന്‍ നമ്മുടെ പൂര്‍വികര്‍ നന്നായി കഷ്ടപ്പെട്ടു. ട്രെയ്‌നില്‍ വെച്ച് അന്ന് നിരവധിപ്പേര്‍ കൊല്ലപ്പെട്ടു.

പലായനത്തിന് മുമ്പ് പാകിസ്ഥാന്‍ ഭാഗത്തുള്ളവര്‍ അവരുടെ വീടുകളില്‍ വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കുഴിച്ചിട്ടിരുന്നു. തിരിച്ച് വന്നാലെടുക്കാമെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്കിഷന്‍ലാല്‍ മിദ്ദ അഭിപ്രായപ്പെട്ടു. പാലായനം ചെയ്യവേ ട്രെയിനില്‍ വെച്ച് നിരവധി ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടവരുണ്ടെന്നും മിദ്ദ പറഞ്ഞു.

മുസ്‌ലിം സമുദായത്തിലുള്ളവര്‍ ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് കണ്ടവരുണ്ട്. അഭിമാനം സംരക്ഷിക്കാന്‍ നമ്മുടെ പ്രായമായവര്‍ റൊട്ടിയില്‍ വിഷം കലര്‍ത്തിയതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ വിറയല്‍ അനുഭവപ്പെടും. മുസ്‌ലിങ്ങളില്‍ നിന്ന് രക്ഷപ്പെട്ടാണ് അവര്‍ എങ്ങനെയോ ഇന്ത്യയിലെത്തിയത്.ആര്‍എസ്എസ് മുസ്‌ലിങ്ങളെ കശാപ്പ് ചെയ്ത് പാകിസ്ഥാനിലേക്ക് അയച്ചപ്പോഴാണ് ഹിന്ദുക്കള്‍ മുസ്‌ലിങ്ങളെ കൊല്ലുന്നത് നിര്‍ത്തിയത് അദ്ദേഹം പറഞ്ഞു

Eng­lish Summary:

BJP MLA with con­tro­ver­sial remarks again

You may also like this video:

Exit mobile version