Site iconSite icon Janayugom Online

കേരളത്തില്‍ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബിജെപി എംപി മേനകാ ഗാന്ധി

കേരളത്തില്‍ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബിജെപി എംപി മേനകാ ഗാന്ധി. കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് മേനകാ ഗാന്ധി രംഗത്തുവന്നത്. ഈ ഉത്തരവ് ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് മേനക ഗാന്ധി പറഞ്ഞത്. ‘പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് കാട്ടുപന്നിക്ക് അവരുടേതായ ഭാഗമുണ്ട്.

കേരളത്തില്‍ പന്നിയിറച്ചിക്കുവേണ്ടി നിരവധി ഫാമുകളുണ്ട്. അവിടെനിന്നും രക്ഷപ്പെടുന്ന പന്നികള്‍ എങ്ങോട്ട് പോവണമെന്നറിയാതെ കാടിന്റെ സമീപത്തേക്ക് എത്തുന്നു. അവയാണ് കൃഷി നശിപ്പിക്കുന്നത്. കേരളത്തിലെ ആളുകള്‍ക്ക് പന്നികളെയും കാട്ടുപന്നികളെയും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ് തോന്നുന്നത്. രണ്ടും വ്യത്യസ്തയിനം ജീവിയാണ്. ഫാമുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായമെന്നും മേനക ഗാന്ധി പ്രതികരിച്ചു.

Eng­lish sum­ma­ry; BJP MP Mena­ka Gand­hi has said that the threat of wild boar in Ker­ala is fabricated

You may also like this video;

Exit mobile version